കുട്ടനാട് : രാമങ്കരി മണലാടി മഠത്തിപ്പറമ്പ് കോളനിയിൽ നടന്ന പൊലിസ് അതിക്രമത്തിലും വഴിയിലെ മണ്ണ് എടുത്ത് മാറ്റിയത് പുനസ്ഥാപിക്കുന്നത് വൈകുന്നതിലും പ്രതിഷേധിച്ച് സി.പി.ഐ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ജില്ലാ അസി,സെക്രട്ടറി ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി.സെക്രട്ടറി ടി.ഡി.സുശീലൻ അദ്ധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ജോയിക്കുട്ടി ജോസ്,വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭരൻ ലോക്കൽ കമ്മറ്റി സെക്രട്ടറി എ. കെ.ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ ഗോപിനാഥൻ സ്വാഗതം പറഞ്ഞു.