മാവേലിക്കര: തഴക്കര 71ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും 868ാം നമ്പർ വനിത സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച മന്നത്ത് പദ്മനാഭന്റെ സ്മൃതി മണ്ഡപത്തിന്റെയും നവീകരിച്ച കളിത്തട്ടിന്റെയും ഉദ്ഘാടനം എൻ.എസ്.എസ് താലൂക്ക് അഡ്ഹോക്ക് കമ്മി​റ്റി ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് രാജേഷ് തഴക്കര അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.പി.മധുസൂദനൻ നായർ, പ്രതിനിധി സഭാ അംഗം കെ.ജി.മഹാദേവൻ, യൂണിയൻ കമ്മറ്റി അംഗം ഡോ.പ്രദീപ് ഇറവങ്കര, കരയോഗം സെക്രട്ടറി പി.എം.സുഭാഷ്, വനിത സമാജം പ്രസിഡന്റ് ബി.ജയശ, സെക്രട്ടറി ഷൈലജ സോമൻ, മുൻ പ്രസിഡന്റുമാരായ പ്രൊഫ.എൻ.പരമേശ്വരൻ, കെ.ജി.മുരളീധരൻ തഴക്കര, മുൻ സെക്രട്ടറിമാരായ വി.വിജയപണിക്കർ, കെ.ജി മുകുന്ദൻ, ബി.ചന്ദ്രശേഖരൻ നായർ, എൻ.ശശിധരൻ, വി.പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.