മാവേലിക്കര: എസ്.എന്‍.ഡി.പി യോഗം കുറത്തികാട് 295ാം നമ്പർ ശാഖയിൽ പുനർനിർമ്മിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് നിർവ്വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ അധ്യക്ഷനായി. ഗോപൻ ആഞ്ഞിലിപ്ര, സുരേഷ് പളളിക്കൽ, പി.സോമൻ, സുകുമാരൻ, റജി തുടങ്ങിയവർ സംസാരിച്ചു.