മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറി സംഘടിപ്പിച്ച സുഗതകുമാരി അനുസ്മരണ സമ്മേളനം പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബാലാമണിയമ്മയ്ക്കുശേഷം കവിതയിൽ ഭാവതീവ്രത കാണപ്പെട്ടത് സുഗതകുമാരി കവിതകളിലായിരുന്നുവെന്ന് പെരുമ്പടവം പറഞ്ഞു. ആത്മവ്യഥകളുടെയും സംഘർഷങ്ങളുടെയും കവിതയായിരുന്നു സുഗതകുമാരിയുടെ കവിതയെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എൻ.പരമേശ്വരൻ അദ്ധ്യക്ഷനായി. കെ.രഘുപ്രസാദ്, ജോർജ് തഴക്കര, ടി.ആർ. രാജേന്ദ്രൻ, പ്രൊഫ.രാധാമണി കുഞ്ഞമ്മ, റെജി പാറപ്പുറത്ത്, മിനി ജോർജ് എന്നിവർ സംസാരിച്ചു.