ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ റെബൽ സ്ഥാനാർത്ഥിയായി മത്സരിച്ചതിനും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും അഞ്ചില ജാൻസി,ശിവാനന്ദൻ,ഉമേഷ്,കമലാസനൻ,പയസ് എന്നിവരെ ഡി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം പാർട്ടിയിൽ നിന്നും പുറത്താക്കിയതായി മണ്ഡലം പ്രസിഡന്റ് ജോസ് ബെന്നറ്റ് അറിയിച്ചു.