ചേർത്തല:നഗരസഭയുടെ കീഴിൽ ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി അർഹരായ യുവതി യുവാക്കൾക്ക് വിവിധ മേഖലകളിൽ സൗജന്യ വേതനാധിഷ്ഠിത തൊഴിൽപരിശീലനം നൽകും.സി.എൻ.സി ഓപ്പറേ​റ്റർ ടേർണിംഗ്,ക്യുസി ഇൻസ്പെക്ടർ ലെവൽനാല്,ഫീൽഡ് എൻജിനീയർ ആർ.എ.സി.ഡബ്ല്യു,ഫീൽഡ് ടെക്‌നീഷ്യൻ എ.സി,ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ ടു ആൻഡ് ത്രീവീലർ,പഞ്ചകർമ്മ ടെക്‌നീഷ്യൻ,ജുവലറി റീട്ടെയിൽ സെയിൽസ് അസോസിയേ​റ്റ്‌സ്,അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്,ഡാ​റ്റാ എൻട്രി ഓപ്പറേ​റ്റർ തുടങ്ങിയ മേഖലകളിലാണ് തൊഴിൽ പരിശീലനം.
തിരുവനന്തപുരം,കൊച്ചി,മലപ്പുറം,ചേർത്തല എന്നിവിടങ്ങളിലാണ് പരിശീലനം നൽകുക.ഒരുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള നഗരപരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ.പ്രായം 18നും 35നും മദ്ധ്യേ.പത്താംക്ലാസ് പാസായിരിക്കണം.പരിശീലനം പൂർത്തിയാക്കുന്ന 70 ശതമാനം പേർക്ക് സ്വകാര്യമേഖലയിൽ ജോലി ലഭിക്കും. വിവരങ്ങൾക്ക് :8139022436,8848147416.