മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ പ്രഥമ വിവാഹ പൂർവ്വ കൗൺസലിംഗ് 9,10 തീയതികളിൽ യൂണിയൻ ഹാളിൽ നടക്കും. 9ന് രാവിലെ 9.30 ന് രാജാക്കാട് യൂണിയൻ പ്രസിഡന്റും ചെങ്ങന്നൂർ യൂണിയൻ ചെയർമാനുമായ എം.ബി. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിക്കും.
യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, ഹരിലാൽ ഉളുന്തി, നുന്നുപ്രകാശ്, ഹരി പാലമൂട്ടിൽ, വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വനിതാസംഘം കൺവീനർ പുഷ്പ ശശികുമാർ സുജാത നുന്നുപ്രകാശ് എന്നിവർ സംസാരിക്കും. മുക്തിഭവൻ ഡയറക്ടർ രാജേഷ് പൊന്മല, ഡോ. ആർ. ശരത്ചന്ദ്രൻ, ഡോ. സുരേഷ് കുമാർ, ഷൈലജ രവീന്ദ്രൻ, അനൂപ് വൈക്കം എന്നിവർ ക്ളാസെടുക്കും.