മാന്നാർ : ചെന്നിത്തല പഞ്ചായത്തിൽ സി.പി.എം - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് എന്നാരോപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടു പടിക്കൽ ഉപവസിക്കും. രാവിലെ എട്ടിന് സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.