മാന്നാർ : മാന്നാർ സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത രജിസ്‌ട്രേഷൻ ബുധനൂർ പഞ്ചായത്തിൽ ആരംഭിച്ചു. 17 വയസ് പൂർത്തിയായ ഏഴാം ക്ലാസ് പാസായവർക്ക് പത്താം തരവും പത്താം ക്ലാസ് പാസായ 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതയ്ക്കും ചേരാം. ഉപരിപഠനം, സർക്കാർ നിയമനങ്ങൾ, ഉദ്യോഗക്കയറ്റം എന്നിവയ്ക്ക് അർഹത ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് ബുധനൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തുടർവിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9496872683.