ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും ആയിരംതൈ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് റിട്ട.പ്രഥമാദ്ധ്യാപകനുമായ കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കുരിശുങ്കൽ എ. കുഞ്ഞപ്പൻ (81)നിര്യാതനായി.ഡി.സി.സി അംഗം,കടക്കരപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്,കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒറ്റമശേരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കോട്ടയം മണർകാട് പുളിമൂട്ടിൽ
പി.ജി അന്നമ്മ (റിട്ട.അദ്ധ്യാപിക സെന്റ് ജോസഫ് എൽ.പി.എസ് ഒറ്റമശേരി). മക്കൾ: ബിജു.കെ. കുഞ്ഞപ്പൻ (സെക്രട്ടറി, തങ്കി സർവീസ് സഹകരണ ബാങ്ക്),ബിനു കെ.കുഞ്ഞപ്പൻ (പ്രഥമാദ്ധ്യാപകൻ എൻ.എസ്.എസ് എൽ.പി.എസ്,തണ്ണീർമുക്കം).മരുമക്കൾ: ലിറ്റ ഈപ്പൻ (പ്രഥമാദ്ധ്യാപിക സെന്റ് തോമസ് എൽ.പി.എസ്,പള്ളിത്തോട് ),മേരിലാമ്മ വർഗീസ് (അദ്ധ്യാപിക,സെന്റ് ഫ്രാൻസീസ് അസീസി എച്ച്.എസ്,അർത്തുങ്കൽ) .