kunjumon

കായംകുളം : ജോലിക്കിടയിൽകുഴഞ്ഞു വീണു മദ്ധ്യവയസ്കൻ മരിച്ചു . ഐക്യ ജംഗ്ഷനിൽ വലിയ തെക്കതിൽ വീട്ടിൽ പരേതനായ സുൽത്താൻ പിള്ളയുടെ മകൻ കുഞ്ഞുമോൻ (54 ) ആണ് മരിച്ചത്.

കായംകുളം രാഗം ബേക്കറിയിലെ ജീവനക്കാരനായിരുന്നു .ഇന്നലെ വൈകുന്നേരത്തോടെ ബേക്കറിയിലെ ജോലിക്കിടയിൽ കുഴഞ്ഞു വീണ കുഞ്ഞുമോനെ ഉടൻ തന്നെ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കബറടക്കം ഇന്ന് രാവിലെ കീരിക്കാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.ഭാര്യ: കുഞ്ഞുമോൾ.

മക്കൾ: ഹക്കീം, ഷെമി. മരുമക്കൾ: റഹ്മത്ത്, ഷാൻ