കായംകുളം : ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ആര്യനാട് തൊള്ളൂർ താന്നിമൂട് വീട്ടിൽ എഡ്‌വിന്റെ മകൻ അരുൺ (25) ആണ് മരിച്ചത്. പട്ടത്താനം കീഴാഞ്ചേരി കിഴക്കതിൽ ഷൈൻ (21), പട്ടത്താനം സ്വദേശി ശ്രീരാജ് (21) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കായംകുളം എം.എസ്.എം കോളേജിന് തെക്ക് വശം ഇന്നലെ വെളുപ്പിനായിരുന്നു അപകടം. അരുൺ സഞ്ചരിച്ച ബൈക്കും ഷൈനും ശ്രീരാജും സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.