ആലപ്പുഴ : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. ഓണറേറിയവും ഇൻസന്റീവും കുടിശ്ശിക വരുത്താതെ എല്ലാ മാസവും അഞ്ചാം തീയതിയ്ക്കു മുൻപ് നൽകുക , പൾസ് പോളിയോ ഇമ്യുണൈസേഷന്റെ വേതനം പ്രതിദിനം 600 രൂപ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർകെ.ജെ.ഷീല അദ്ധ്യക്ഷത വഹിച്ചു.രാധിക ദേവി ,പ്രസന്നകുമാരി, ആശാ മനോജ്, സിന്ധു ,സുബൈദ എന്നിവർ പ്രസംഗിച്ചു.