കായംകുളം: നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് ബംഗാൾ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷെയ്ക്ക് അത്താവൂർ (27) ആണ് മരണമടഞ്ഞത്.

കരീലക്കുളങ്ങര പൂവടി പള്ളിക്ക് സമീപം ഷജീറിന്റെ വീടിന്റെ നിർമ്മാണത്തിനിടെ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഷെയ്ക്ക് അത്താവൂർ വീടിൻ്റെ ചുവര് തേച്ച് കൊണ്ട് നിൽക്കെ മുകളിൽ കെട്ടിയിരുന്ന തട്ട് പൊളിഞ്ഞു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കൂടെ ജോലി ചെയ്തിരുന്നവരും വീട്ടുകാരും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരീലക്കുളങ്ങര പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.