ആലപ്പുഴ: ജില്ലയിൽ ഇന്നലെ 382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4472ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 372പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 346പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 53620പേർ രോഗ മുക്തരായി.
# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6957
# വിവിധ ആശുപത്രികളിലുള്ളവർ: 1018
# ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 188
13 കേസ, 8 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 13 കേസുകളിൽ എട്ടു പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 64
പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 164 പേർക്കും എതിരെ നടപടി സ്വീകരിച്ചു.