മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്നു രാവിലെ 10ന് സരസകവി മൂലൂർ സ്മാരകഹാളിൽ നടക്കും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ദേവരാജൻ എസ്, അനിൽ തോപ്പിൽ, ബി.ജയപ്രകാശ് തൊട്ടാവാടി, ഇ.കെ.രവി, കെ.ആർ.മോഹനൻ ബുധനൂർ എന്നിവർ സംസാരിക്കും.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.പി.സുരേഷ് മംഗലത്തിൽ സ്വാഗതവും മോഹനൻ കൊഴുവല്ലൂർ നന്ദിയും പറയും.