ചേർത്തല : കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല ഹെഡ് പോസ്റ്റ് ഓഫിസിന് മുൻവശം ധർണ സംഘടിപ്പിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഐസക് മാടവന,ജയലക്ഷമി അനിൽകുമാർ, ആർ.ശശിധരൻ,സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,സി.വി തോമസ്,കെ.ജെ.സണ്ണി,കെ.സി.ആന്റണി, ബി.ഭാസി,ദേവരാജൻ പിള്ള എന്നിവർ സംസാരിച്ചു.