കറ്റാനം: ഭരണിക്കാവ് പഞ്ചായത്ത് കൃഷിഭവൻ നടപ്പാക്കി വരുന്ന കേരഗ്രാമം രണ്ടാം വർഷ പദ്ധതിയിൽ തെങ്ങിന് തടം തുറന്ന് സോളോ മൈറ്റ്, ജൈവവളം (ചാണകപ്പൊടി), പൊട്ടാഷ് എന്നിവ ഇടുന്ന കർഷകന് ഒരു തെങ്ങിന് 45 രൂപാ നിരക്കിൽ സബ്സിഡി ലഭിക്കും. ഒന്നാം വർഷം കേരഗ്രാമം പദ്ധതിയിൽ അപേക്ഷിച്ചവർ ജനുവരി 11നകം കൃഷി ഭവനിൽ അപേക്ഷ നൽകണം ഈ സാമ്പത്തിക വർഷത്തിൽ അതാത് വാർഡിലെ കൺവീനർക്ക് അപേക്ഷ നൽകിയവരും കൃഷിഭവനിൽ നേരിട്ട് അപേക്ഷിക്കുന്നവരും രണ്ടാമത് അപേക്ഷിക്കേണ്ട. അപേക്ഷ നൽകാത്ത ഒന്നാം വർഷ കേരഗ്രാമം ഗുണഭോക്താക്കൾ മേൽപ്പറഞ്ഞ തീയതികൾക്കുള്ളിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.