മുതുകുളം :ജനശ്രീ മുതുകുളം മണ്ഡലം സഭയുടെ കീഴിലുള്ള മഹാത്മാ ഗ്രൂപ്പ്‌ 19ാംസംഘത്തിന്റ വാർഷിക പൊതുയോഗവും അവാർഡ് ദാന ചടങ്ങും ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ ചെയർമാനുമായ കായലിൽ രാജപ്പൻ ഉത്‌ഘാടനം ചെയ്തു . സംഘം ചെയർമാൻ ടി .ജി .ദിനരാജൻ അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ എസ്. ഷീജ പഠനോപകരണങ്ങളും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രവീന്ദ്രൻ ചിറ്റേക്കാട്ട് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു . മുതുകുളം ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.ഷീജയെ ചടങ്ങിൽ ബ്ലോക്ക്‌ ചെയർമാൻ കായലിൽ രാജപ്പൻ ആദരിച്ചു . ജനശ്രീ ബ്ലോക്ക്‌ യൂണിയൻ ട്രഷറർ വി .ബാബുക്കുട്ടൻ ,രവീന്ദ്രൻ ചിറ്റേക്കാട്ട് ,സംഘം സെക്രട്ടറി എം .വിജയകുമാരി,എസ് .രാജീവൻ എന്നിവർ സംസാരിച്ചു