ചാരുംമൂട് : കുട്ടികളുടെ സർഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ടാലന്റ് ലാബിന്റെ പ്രവർത്തനങ്ങൾക്ക് പാലമേൽ പഞ്ചായത്തിൽ തുടക്കമായി. സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി സ്കൂളുകളുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആർ.രതി അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ സുരേന്ദ്രൻപിള്ള പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം സുപ്രഭ, പയ്യനല്ലൂർ എച്ച്.എസ് പ്രഥമാധ്യാപിക
ബിജി ജോസഫ്, സുമേഷ് നാരായണൻ വിമൽകൃഷ്ണൻ, സുധീർഖാൻ, രമ,ഷാജി തുടങ്ങിവർ സംസാരിച്ചു.