ചാരുംമൂട് : മന്നം ജയന്തിയുടെ ഭാഗമായി താമരക്കുളം 38-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ സമുദായാചാര്യന്റെ ഛായാചിത്രത്തിൽ നിലവിളക്ക് തെളിച്ച് പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് എസ്.പ്രസന്നൻ, സെക്രട്ടറി സോമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. നൂറനാട് നെടുകുളഞ്ഞിമുറി 3943-ാം നമ്പർ പരബ്രഹ്മോദയം എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡൻ്റ് രാമകൃഷ്ണപിള്ള പതാക ഉയർത്തി. സെക്രട്ടറി രാജേന്ദ്രൻ പിള ,ഖജാൻജി അശോക് ബാബു, മുൻ പ്രസിഡൻ്റ് ബാലകൃഷ്ണക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി. ചുനക്കര 48-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡൻറ് മധു ചുനക്കര പതാക ഉയർത്തി. ഭാരവാഹികളായ രാമകൃഷ്ണക്കുറുപ്പ്, മുരളീധരക്കുറുപ്പ് ,പ്രസന്നകുമാർ, അജീഷ്, എൻ ആർ കൃഷ്ണകുമാരി, ഇന്ദിരാമ്മ, ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി. വള്ളികുന്നം ശ്രീ ദുർഗ്ഗ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡൻ്റ് ജി.ശ്യാം കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ മന്നം ജന്മവാർഷിക ദിനാചരണം നടത്തി. പ്രവീൺ എം.പി, ശ്രീനാഥ്, ഭാസ്കരൻ പിള്ള, വിജയകാർണവർ, കൃഷ്ണകുമാർ, രാജൻപിള്ള, ദിവാകരക്കുറുപ്പ്,മോഹനൻ നായർ, ലേഖ ഉദയൻ ,ശരണ്യ രതീഷ് തുടങ്ങിയവർ പങ്കെടുത്തു. നൂറനാട് തത്തംമുന്ന 199-ാം നമ്പർ കരയോഗത്തിൽ പ്രസിഡൻ്റ് എസ്.സുരേന്ദ്രൻ പിള്ള പതാക ഉയർത്തി. സെക്രട്ടറി കെ.ആർ.പരമേശ്വരൻ പിള്ള , ജയചന്ദ്രൻ പിള്ള, സോമശേഖരനുണ്ണിത്താൻ, ശ്രീധരൻപിള്ള, കരുണാകരൻ നായർ ,മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.