കറ്റാനം: മഞ്ഞാടിത്തറ 36ാം നമ്പർ എൻ. എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മന്നം ജയന്തി​ ആഘോഷം ചേലയ്ക്കാട്ട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ചാന്ദ്രനുണ്ണിത്താൻ, സെക്രട്ടറി സി.ആർ സദാശിവൻപിള്ള, രവികുമാർ, രഘുനാഥപിള്ള, ശശിധരൻ പിള്ള, ഗോപാല കൃഷ്ണപിള്ള, രാജേന്ദ്രൻ പിള്ള, ചന്ദ്ര കൈമൾ, ശ്രീകല എന്നിവർ സംസാരിച്ചു.