ആലപ്പുഴ : കയർഫെഡിലെ ദീർഘകാല സേവനത്തിനുശേഷം വിരമിച്ച ബെന്നി പി.കുര്യാക്കോസിനും എസ്.ശ്രീലതയ്ക്കും ആലപ്പി കൊമേഴ്സ്യൽ ആൻഡ് ഇൻഡസ്ട്രിയൽ സ്റ്റാഫ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. മുനിസിപ്പൽ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട ഡി.പി.മധു, ബി.നസീർ എന്നിവരെ അനുമോദിച്ചു. സമ്മേളനത്തിൽ സ്റ്റാഫ് അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജ്യോതിസ് സ്വാഗതം പറഞ്ഞു. കയർഫെഡ് വൈസ് ചെയർമാൻ ജോഷി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.