karshaka

ആലപ്പുഴ : കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകർ നടത്തിവരുന്ന ദില്ലി ചലോ സമരത്തിന് പിന്തുണയറിയി​ച്ച് രാമങ്കരിയിൽ കഴിഞ്ഞ 25 ദിവസമായി നടന്നുവരുന്ന ഐക്യദാർഢ്യ സത്യാഗ്രഹ സമരകേന്ദ്രത്തിൽ നടന്ന പൊതുസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ദില്ലി ചലോ ഐക്യദാർഢ്യ സമിതി ചെയർമാൻ പി.ആർ സതീശൻ അദ്ധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ പ്രസംഗിച്ചു.