കുട്ടനാട്: മണലാടി മഠത്തിപ്പറമ്പ് കോളനിയിൽ പൊലീസ് കാട്ടിയ അതിക്രമത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനറും എസ്.യു.സി.ഐ നേതാവുമായ സതീശൻ അദ്ധ്യക്ഷനായി.