ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്നം ജയന്തിയാഘോഷം ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം രാജു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഉപാദ്ധ്യക്ഷൻ എസ്. ദീപു, ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം ഷജിത്ത് ഷാജി, രതീഷ്, ബിനു സാം, ഷിയാസ് ആർ, വിനീഷ് കുമാർ വി, ശ്രീരാജ് മുളയ്ക്കൽ, അമ്പാടി. എസ്, എബി വർഗ്ഗീസ്, റിൻസൺ പള്ളിപ്പാട്, ഗോകുൽ നാഥ്, രാഹുൽ ആർ തുടങ്ങിയവർ നേതൃത്വം നൽകി.