ചേർത്തല : ലോട്ടറി വിൽപ്പനക്കാർക്കും വാങ്ങുന്നവർക്കും ഭീഷണിയായി താലൂക്കിൽ വ്യാജ ലോട്ടറികൾ പെരുകുന്നു.ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള ഫോട്ടോസ്​റ്റാ​റ്റ് ലോട്ടറികളാണ് പലയിടത്തും നിറയുന്നത്.കഴിഞ്ഞ ദിവസം മുഹമ്മയിൽ ഇത്തരത്തിൽ ഫോട്ടോസ്​റ്റാ​റ്റ് ലോട്ടറി കണ്ടെത്തിയിരുന്നു.കാസർഗോഡുനിന്നും വാങ്ങിയ ലോട്ടറിയാണ് 100 രൂപാ സമ്മാനമുണ്ടെന്നറിഞ്ഞു മാറിയപ്പോൾ വ്യാജനാണെന്നറിഞ്ഞത്.കാറിലെത്തിയ സംഘമാണ് ലോട്ടറി മാറുന്നതിനായി എത്തിയതെന്നാണ് വിവരം.500,100 സമ്മാനമുള്ള നമ്പരുള്ള ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകിയാണ് ഇവർ പണം തട്ടുന്നത്.എന്നാൽ അംഗീകൃത ഏജൻസിയുടെ സീലടിച്ചിട്ടുള്ള വ്യാജ ലോട്ടറി നൽകി കബളിപ്പിച്ചെന്നുകാട്ടി ചേർത്തല സ്വദേശിയായ ടി.എസ്.സുമേഷ് നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്.ക്യു.ആർ.കോഡ് ഒഴിച്ചുള്ള എല്ലാം അതേപടിയുള്ളതാണ് ഫോട്ടോസ്​റ്റാ​റ്റ് ലോട്ടറി.