ചേർത്തല:പതിനായിരക്കണക്കിന് കോടി രൂപ സംസ്ഥാനത്ത് നിന്നും കൊള്ളയടിച്ചിരുന്ന അന്യസംസ്ഥാന ലോട്ടറി മാഫിയ വീണ്ടും കടന്ന് വരാൻ ശ്രമിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി.
കേരള ലോട്ടറിയുടെ വില 20 രൂപയായി കുറച്ചും നിർത്തലാക്കിയ കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി പുനരുജ്ജീവിപ്പിച്ചും കേരള ലോട്ടറിക്ക് ജനകീയ മുഖം നൽകുക,ലോട്ടറിയെ പെട്രോളിയം ഉത്പന്നങ്ങളെപ്പോലെ ജി.എസ്.ടിക്ക് വെളിയിൽ നിർത്തി സംസ്ഥാനങ്ങൾക്ക് സ്വതന്ത്റമായി നികുതി തീരുമാനിക്കാൻ അവസരം ഒരുക്കുക,ഇതിനായി കേരള നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനും ജി.എസ്.ടി കൗൺസിലിനും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും, അന്യസംസ്ഥാന ലോട്ടറിക്കെതിരെയും ആലപ്പുഴ മിനി സിവിൽ സ്​റ്റേഷന് മുന്നിൽ 5 ന് രാവിലെ 11 ന് ലോട്ടറി തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ അറിയിച്ചു. ജില്ലാ പ്രസിഡൻ് എം. ഗോപാലകൃഷ്ണ കാരണവർ, യൂണിയൻ ഭാരവാഹികളായ എൻ.പൊടിയൻ, ലജീവ് വിജയൻ, പി.ആർ.സജീവ്,യു.രേഖ എന്നിവർ നേതൃത്വം നൽകും.