എടത്വാ : അദ്ധ്യയന വർഷത്തിലെ ആദ്യദിനത്തിൽ സ്കൂളിൽ ക്ളാസെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ അദ്ധ്യാപിക തലചുറ്റി വീണു മരിച്ചു. മുട്ടാർ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയും മുട്ടാർ ആറ്റുപുറം വീട്ടിൽ വിമുക്തഭടനായ സണ്ണിച്ചന്റെ ഭാര്യയുമായ റോസമ്മ ചാക്കോയാണ് (55) മരിച്ചത്.
പുതുവർഷദിനത്തിൽ സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ റോസമ്മ ചാക്കോയ്ക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു. കുറച്ചു കഴിഞ്ഞ് ആശ്വാസമായെങ്കിലും രാത്രി പത്തുമണിയോടെ വീണ്ടും തലകറക്കം അനഭവപ്പെട്ടെതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുട്ടാർ സെന്റ് ജോർജ്ജ് വലിയപള്ളിയിൽ . മക്കൾ: സിമ്മി സ്‌കറിയ, നിമ്മി സ്‌കറിയ.