ഹരിപ്പാട്: ശിവഗിരി തീർത്ഥാടകർക്ക് ആശംസ അറിയിച്ച് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ നങ്ങ്യാർകുളങ്ങരയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ച സംഭവത്തിൽ 994ാം നമ്പർ മുട്ടം ശാഖ പ്രതിഷേധിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം മുട്ടം ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി.രഘുനാഥ്, ദേവദാസ്, സി.മഹിളാമണി, ശശിധരൻ, കെ.പി അനിൽകുമാർ, ഗോപാലകൃഷ്ണൻ, ബി.രവി, വി.രവീന്ദ്രൻ, സുധാകരൻ, രാജേഷ്, ജീനചന്ദ്രൻ എന്നിവർ സംസാരിച്ചു.