car
തീ പിടിച്ച കാറിന്റെ മുൻ സീറ്റിന്റെ ഭാഗം

മാന്നാർ: വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. കുറ്റിയിൽ ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം കുരട്ടിശ്ശേരി ശ്രീശങ്കരത്തിൽ അഡ്വ. പ്രേംലാലിന്റെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ട കാറിനാണ് തീ പിടിച്ചത്. പ്രേംലാലിന്റെ സഹോദരി കാരക്കാട്, പാഞ്ചജന്യത്തിൽ പ്രേമലതയും ഭർത്താവ് ടി.വി ഹരികുമാറും കാരക്കാട് നിന്നും മാന്നാർ എത്തിയി​രുന്നു. അവരുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഹരികുമാറും ഭാര്യയും കാർ നിർത്തി ഇറങ്ങിയ ശേഷം കാറിൽ നിന്ന് പുക ഉയരുകയും പെട്ടെന്ന് തീ ആളി പടരുകയും ആയിരുന്നുവെന്ന് ഉടമ പറഞ്ഞു. തീ പിടിച്ച കാറിന്റെ മുൻ സീറ്റിന്റെ ഭാഗം പൂർണമായും കത്തിയമർന്നു. മാവേലിക്കരയിൽ നിന്ന് അഗ്നിശമന സേന സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടുകാർ മോട്ടോറിൽ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്ത് തീ അണച്ചു.