radhakrishnan

മാന്നാർ : കേരളത്തിൽ ഇപ്പോൾ കോ - മാ - ലീ (കോൺഗ്രസ്, മാർക്സിസ്റ്റ്,ലീഗ്) സഖ്യമാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിൽ കോൺഗ്രസ് - സി.പി.എം അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ട്രഷറർ കെ.ജി കർത്ത,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി, സംസ്ഥാന കൗൺസിൽ അംഗം ജി.ജയദേവ്, മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ ,മണ്ഡലം സെക്രട്ടറിമാരായ അനീഷ് മുളക്കുഴ ,ബിനു രാജ്, മനീഷ് കളരിക്കൽ, സജു കുരുവിള എന്നിവർ സംസാരിച്ചു.