അരൂർ: മരത്തിൽ നിന്ന് സപ്പോർട്ടിക്ക കായ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. അരൂർ തലയോണി വേലിക്കകത്ത് കുണ്ടേൽ ചിറ വീട്ടിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (62) ആണ് മരിച്ചത്. ഡിസംബർ 24ന് പകൽ ആയിരുന്നു അപകടം. വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ചു കായ പറിക്കുമ്പോൾ തൊട്ടടുത്ത വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്ന് അരൂർ പൊലീസ് പറഞ്ഞു.സംസ്കാരം നടത്തി. മക്കൾ: റോസ് മേരി, ആൻഡ്രൂസ്, അലക്സാണ്ടർ.മരുമക്കൾ: ഷിക്കു ജോസഫ്, രശ്മി, സെഫി .