ചേർത്തല: അർത്തുങ്കൽ ബൈപ്പാസിൽ റെയിൽവെ മേൽപ്പാലം നിർമ്മിക്കണമെന്ന് മാടയ്ക്കൽ പൗര സമിതി ആവശ്യപ്പെട്ടു. ഇതിനായി പൗര സമിതി നേതൃത്വത്തിൽ 10000 പേർ ഒപ്പിട്ട നിവേദനം കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്ക് നൽകുമെന്ന് പ്രസിഡന്റ് ആർ.പ്രകാശൻ, സെക്രട്ടറി സുനിൽ സോളമൻ, ട്രഷറർ അനിൽ ചേലങ്ങാട്, അഡ്വ. റോണി ജോസ് എന്നിവർ പറഞ്ഞു.