ആലപ്പുഴ: മോദി സർക്കാർ കർഷകരുടെ ക്ഷേമത്തിനായി കൊണ്ടുവന്ന കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ ഇടത്തട്ടുകാരായ കൊള്ളക്കാരാണെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.എസ്. രാജൻ പറഞ്ഞു. കർഷകമോർച്ച ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. വി.രാമചന്ദ്രൻ , ജില്ലാ നേതാക്കളായ എം.ആർ.സജീവ് , വി.ആർ.ബൈജു , ടി.മുരളി , ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു.