hf
ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ ഒന്നാം വാർഷികം റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് മുൻ ഗവർണർ ശിരിഷ് കേശവൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ഗ്രേറ്റർ റൊട്ടറി ക്ലബ്ബിന്റെ ഒന്നാം വാർഷികം റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് മുൻ ഗവർണർ ശിരിഷ് കേശവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മായ സുരേഷ് അദ്ധ്യക്ഷയായി. അസിസ്റ്റന്റ് ഗവർണർ സുബൈർ ഷംസ്‌ പുതിയ അംഗങ്ങളെ റൊട്ടറി അംഗത്വം നൽകി സ്വീകരിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ജോണി ഗബ്രിയേൽ, സോൺ സെക്രട്ടറി വി.ആർ. വിദ്യാധരൻ, മുൻ അസിസ്റ്റന്റ് ഗവർണർമാരായ എം.മുരുകൻ പാളയത്തിൽ, വി. മുരളീധരൻ, ബി.ബാബുരാജ്, ആർ.ഓമനക്കുട്ടൻ, ഡോ. എസ്. പ്രസന്നൻ, സെക്രട്ടറി അജിത് പാരൂർ എന്നിവർ സംസാരിച്ചു.