ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വനിതാസംഘം ചെങ്ങന്നൂർ യൂണിയൻ വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, എസ്. ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, സുരേഷ് മംഗലം എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ആർ.മോഹനൻ സ്വാഗതവും റീന അനിൽ നന്ദിയും പറഞ്ഞു.
വനിതാസംഘം യൂണിയൻ ഭാരവാഹികളായി ഐഷാ പുരുഷോത്തമൻ (പ്രസിഡന്റ്), ശ്രീകുമാരി ഷാജി (വൈസ് പ്രസിഡന്റ്), റീന അനിൽ (സെക്രട്ടറി), സുഷമ രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം കേന്ദ്രസമിതി അംഗങ്ങളായി ഓമനാഭായി, ശോഭനാ രാജേന്ദ്രൻ, ശ്രീദേവി എന്നിവരേയും ബിന്ദുമണിക്കുട്ടൻ, സൗദാമിനി കാരയ്ക്കാട്, ശ്യാലിനി ബിജു, ലതികാപ്രസാദ്, ശാന്തകുമാരി എന്നിവരെ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.