ആലപ്പുഴ: ആലപ്പുഴ കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ ജലഗതാഗതവകുപ്പിന്റെ വേഗ - രണ്ട് ബോട്ട് സർവീസിലും തിരക്കേറുന്നു. സീറ്റ് തികയാതെ വന്നതോടെ ബെഞ്ചിട്ട് ഇരിപ്പിട സംവിധാനം ഒരുക്കിയാണ് ഇന്നലെ വേഗ സർവീസ് രാവിലെ ആലപ്പുഴയിൽ നിന്നാരംഭിച്ചത്.
സീറ്റ് ലഭിക്കാതെ വന്നതോടെ ബുക്ക് ചെയ്ത യാത്രക്കാരുടെ പ്രതിഷേധത്തിനും ബോട്ട് ജെട്ടി വേദിയായി. അവധി ദിവസമായതിനാലാണ് ഇന്നലെ സഞ്ചാരികളുടെ എണ്ണം പതിവിലും ഉയർന്നത്. 40 എ.സി സീറ്റും, 80 നോൺ എ സി സീറ്റുമാണ് വേഗയിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, സർവീസ് തകർക്കാനായി സ്വകാര്യ ലോബി അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുമായി രംഗത്തുള്ളതായി ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നു.