ആലപ്പുഴ: ശിലാഫലകമുൾപ്പടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ നഗര ശിൽപി രാജാകേശവദാസിന്റെ സ്മാരകം ഏറ്റെടുക്കാൻ തയ്യാറാണെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് വ്യക്തമാക്കി. സ്മാരകത്തിന്റെ പരിപാലന ചുമതല ആർക്കെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും സ്മാരകം ഇത്തരത്തിൽ അധ:പതിച്ച് കിടക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ല. ഇന്ന് തന്നെ മുനിസിപ്പൽ എൻജിനിയർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കി മതിൽ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. പെയിന്റ് മങ്ങിയ സ്മാരകത്തിന് ചായം പൂശാനും നടപടിയുണ്ടാവുമെന്നും നഗരസഭാദ്ധ്യക്ഷ വ്യക്തമാക്കി.
....
സ്മാരകത്തിന്റെ പരിപാലന ചുമതല ആർക്കെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും സ്മാരകം ഇത്തരത്തിൽ അധ:പതിച്ച് കിടക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ല.
സൗമ്യ രാജ്,
നഗരസഭാദ്ധ്യക്ഷ