കറ്റാനം: കട്ടച്ചിറ 22 -ാംനമ്പർ ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷിച്ചു. കരയോഗം വൈസ് പ്രസിഡന്റ് സഹദേവൻ പിള്ള പതാക ഉയർത്തി. യൂണിയൻ അംഗം പ്രൊഫ. ഇല്ലിക്കുളത്ത് ചന്ദ്രശേഖരൻ പിള്ള, ഇലക്ട്രൽ പ്രതിനിധി കെ.ആർ. ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ, സദാശിവൻപിള്ള, വിജയലക്ഷ്മി, സ്മിജ, ശ്രീകല, ലളിതാമ്മ, ശോഭനാകുമാരി, ആശ,സീമ ,സിന്ധു, രശ്മി തുടങ്ങിയവർ സംസാരിച്ചു.