a


മാവേലിക്കര: തെക്കേക്കര പളളിക്കൽ ഈസ്റ്റ് ഇടത്തിട്ടക്കാവ് ദേവീ ക്ഷേത്രത്തിന് സമീപമുള്ള കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ഈസ്റ്റ് ശ്രീശൈലം വീട്ടിൽ ഹരിദാസ് (70) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7.30ന് പൊറോട്ട വാങ്ങാനായി വീട്ടിൽ നിന്നു സൈക്കിളിൽ ഭരണിക്കാവിലേക്ക് പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. രാത്രി വൈകിയും കാണാതിരുന്നപ്പോൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ 6.30ന് ഇതുവഴി നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. കെ.ഐ.പി കനാലിന്റെ സബ് കനാൽ ഓരത്ത് കൂടി സൈക്കിളിൽ പോകുമ്പോൾ കനാലിലേക്ക് വീണതാകാമെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. ഭാര്യ: സുലോചനയമ്മ. മകൻ: ശ്രീജി. മരുമകൾ: ആര്യ.