മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പെരുന്നാളിന് കൊടിയേറി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പെരുന്നാളും റാസയും നടത്തുന്നത്. ഫാ.എബി ഫിലിപ്പ് (വികാരി), ഫാ.ജോയിസ് വി.ജോയി (സഹവികാരി), സൈമൺ കെ.വർഗീസ് (ട്രസ്റ്റി), ജി.കോശി തുണ്ടുപറമ്പിൽ (സെക്രട്ടറി), വി.പി.വർഗീസ് (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള പെരുന്നാൾ കമ്മിറ്റിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.