samajam
മുതുകുളം BDO ലിജുമോൻ ഉദ്ഘാടനം ചെയ്തു.

മുതുകുളം: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മുതുകുളം സമാജം എച്ച്. എസ്. എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും അണുവിമുക്തമാക്കി. മുതുകുളം ബി​.ഡി​. ഒ ലിജുമോൻ ഉദ്ഘാടനം ചെയ്തു. പി​.ടി​. എ പ്രസിഡന്റ്‌ എം. എസ് ഗിരീഷ് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ എസ്. കെ. അനിയൻ മുഖ്യ പ്രഭാഷണം നടത്തി.ഐ. സിന്ധു, എസ്. കെ. ജയകുമാർ, ജോൺ വർഗീസ്, എൻ. പ്രദീപ്‌ എന്നിവർ സംസാരിച്ചു