അരുർ: സംവിധായകനും സംസ്ക്കാരസാഹിതി ജില്ലാ ചെയർമാനുമായിരുന്ന ഷാജി പാണ്ഡവത്തിന്റെ നിര്യാണത്തിൽ സംസ്കാര സാഹിതി അരൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ചെയർമാൻ അഡ്വ. വിപിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ദീവാകരൻ കല്ലുങ്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ.ഷീന റഫീക്ക്, കെ.എം കുഞ്ഞുമോൻ, വി.എം. റജിമോൻ ,ശ്രീജ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.