shanmukhan

മാന്നാർ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നതാലിൽ വീട്ടിൽ ഹരിദാസിന്റെ മക്കളായ ഷണ്മുഖൻ ഹരിദാസ് (22), അപ്പു ഹരിദാസ് (18) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ പുലിയൂർ കുളിക്കാംപാലത്തിനു സമീപമായിരുന്നു അപകടം.

പുലിയൂരിലെ വീട്ടിൽ താമസിക്കുന്ന അമ്മൂമ്മയ്ക്ക്‌ ഭക്ഷണം കൊടുക്കാനായിട്ടാണ് ഇവർ പോയതെന്ന് പറയുന്നു. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്ക്‌ ശേഷം പൊലീസ് മേൽനടപടികൾ സ്വീകരിക്കും.