photo
തെരുവ് നായ്ക്കളിൽ സൗജന്യ പേവിഷബാധ കുത്തിവയ്പിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭാദ്ധ്യക്ഷ ഇന്ദു വിനോദിന്റെ നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ


ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, ദയ,എ.ബി.സി, കുടുംബശ്രീ സഹകരണത്തോടെ പീപ്പിൾ ഫോർ അനിമൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കളിൽ സൗജന്യ പേവിഷബാധ കുത്തിവയ്പ് സംഘടിപ്പിച്ചു. കളക്ടർ എ. അലക്‌സാണ്ടർ, ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ ഇന്ദു വിനോദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ക്യൂറാ പെറ്റെസ് ഹോസ്പിറ്റൽ ഡോ.ഗോപികൃഷ്ണൻ, എമർജൻസി വെറ്റിനറി സർജൻ ഡോ.വിഷ്ണു സോമൻ, ഡോ.സിന്ധു, കൗൺസിലർമാരായ നസീർ പുന്നയ്ക്കൽ, ഗോപിക വിജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.