കുട്ടനാട്: കവി നീലംപേരൂർ മധുസൂദനൻ നായരുടെ നിര്യാണത്തിൽ കുട്ടനാട് സാഹിത്യ പഠനവേദി അനുശോചിച്ചു. നെടുമുടി ജോൺ എബ്രഹാം സ്മാരകത്തിൽ ചേർന്ന യോഗത്തിൽ മംഗലശ്ശേരി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പുന്നപ്ര അപ്പച്ചൻ, അലക്സ് നെടുമുടി, ടി.മനു എന്നിവർ സംസാരിച്ചു.