കുട്ടനാട്: കർഷകമോർച്ച ജില്ലാ കൺവെൻക്ഷൻ ബി.ജെ.പി ദേശിയ കൗൺസിൽ അംഗം കെ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. രാമങ്കരി എസ്.എൻ.ഡി.പി ഹാളിൽ നടന്ന കൺവൻഷനിൽ കാർഷിക ബില്ലുകളെക്കുറിച്ച് കർഷകമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷൻ മുരളീധരൻ ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രൻ, ജില്ലാനേതാക്കളായ എം.ആർ. സജീവ്, ടി. മുരളി,ഗോപാലകൃഷ്ണക്കുറുപ്പ് തടുങ്ങിയവർ സംസാരിച്ചു. വി.ആർ. ബൈജു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.