ആലപ്പുഴ: പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ വിദേശകാര്യ വകുപ്പും നോർക്കയും ലോക കേരള സഭയും തികഞ്ഞ അനാസ്ഥകാട്ടുന്നതായി പ്രവാസിയും മുൻ എം.പിയുമായ ഡോ. കെ.എസ്.മനോജ് വാർത്താസമ്മേളത്തനത്തിൽ ആരോപിച്ചു.

വിദേശകാര്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 130ലക്ഷം പ്രവാസികളിൽ 90ലക്ഷം പേരും ആറ് ഗൾഫ് രാജ്യങ്ങളിലും ജോർദാൻ, ലെബനോൺ എന്നീരാജ്യങ്ങളിലുമാണ് ജോലി ചെയ്യുന്നത്. പ്രതിവർഷം 80ബില്യൺ യു.എസ് ഡോളർ പ്രവാസികൾ രാജ്യത്തേക്ക് അയക്കുന്നു. സംസ്ഥാനത്ത് രണ്ട് ലക്ഷം കോടി രൂപയാണ് അയക്കുന്നത്. സംസ്ഥാന ജി.ഡി.പിയുടെ 30ശതമാനം വരും ഇത്. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ച് രാഷ്ടദീയത്തിൽസജീവമാകുമെന്നും ഡോ. കെ.എസ്.മനോജ് പറഞ്ഞു