ആലപ്പുഴ : ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തിൽ ആകെ ലഭിച്ച 35 പരാതികളിൽ 34 പരാതികളും തീർപ്പാക്കി. ബാങ്ക് വായ്പ സംബന്ധിച്ച ഒരു പരാതി വിശദീകരണത്തിനും മേൽ നടപടികൾക്കുമായി ബാങ്ക് ഒഫ് ബറോഡയ്ക്ക് നൽകി. ഡിസംബർ 28ന് നടന്ന അദാലത്തിൽ പരിഗണിക്കാത്ത അപേക്ഷകളാണ് ഇന്നലെ നടന്ന അദാലത്തിൽ പരിഗണിച്ചത്.
പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിൽ ജനസൗഹൃദപരമായി തീർപ്പുണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അദാലത്തിലേക്ക് അക്ഷയ സെന്റർ വഴിയാണ് അപേക്ഷ സ്വീകരിച്ചത്.